Breaking News

Trending right now:
Description
 
Jul 23, 2018

ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍; എക്‌സൈസ്‌ കമ്മീഷണറും ബുക്കു ചെയ്‌തു

image നാടന്‍ ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഓണ്‍ലൈന്‍വഴി വില്‍പ്പനയ്‌ക്ക്‌. ഇത്തരത്തിലൊരു ഉപകരണത്തിനു എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ ബുക്ക്‌ ചെയ്‌തു. സംഭവത്തില്‍ കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചതോടെ വ്യാപാര സൈറ്റുകളില്‍നിന്നു ചാരായ നിര്‍മാണ ഉപകരണങ്ങള്‍ അപ്രത്യക്ഷമായി. ചാരായം വാറ്റുന്നതിനെക്കുറിച്ച്‌ യൂട്യൂബില്‍വന്ന വീഡിയോ കണ്ടാണ്‌ ഋഷിരാജ്‌ സിങ്‌ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളില്‍ പരതിയത്‌. മൂവായിരം രൂപ മുതല്‍ 24000 രൂപവരെ വിലയുള്ള ചാരായം നിര്‍മിക്കാന്‍ സാധിക്കുന്ന യന്ത്രങ്ങള്‍ കണ്ടെത്തി. 3000 രൂപയുടെ യന്ത്രം ഋഷിരാജ്‌ സിങ്‌ ബുക്കുചെയ്‌തു. ബുക്കിങ്‌ നമ്പര്‍ അയച്ചവരുടെ ഫോണിലേക്ക്‌ കമ്മിഷണര്‍ വിളിച്ചതോടെ അവര്‍ മാപ്പുപറഞ്ഞ്‌ തലയൂരി. തങ്ങള്‍ കൊറിയര്‍ കമ്പനിയാണെന്നും വരുന്ന സാധനങ്ങള്‍ എത്തിക്കുന്നതു മാത്രമേ ചെയ്യുന്നുവെന്നായിരുന്നു മറുപടി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിതരണക്കാരുടെ ഏജന്റുമാരുമായി ബന്ധപ്പെടാന്‍കഴിഞ്ഞു. അന്വേഷണം ആരംഭിച്ചതോടെ ചാരായനിര്‍മാണ്‌ ഉപകരണങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന്‌ അപ്രത്യക്ഷമാവുകയും ചെയ്‌തു. ഉപകരണങ്ങള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ സൈബര്‍ സെല്ലിനു കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.