Breaking News

Trending right now:
Description
 
Jul 23, 2018

ഒഴുകിപ്പോയത്‌ 356 കോടി രൂപ

image മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ ഇതുവരെ 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്‌. കാലവര്‍ഷക്കെടുതിയില്‍ 124 പേര്‍ ഇതുവരെ മരിച്ചു. മഴയുടെ ശക്തികുറഞ്ഞെങ്കിലും ദുരിതത്തിനു ശമനമായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ വലയുന്ന കോട്ടയം, ആലപ്പുഴ ജില്ലയില്‍ ജനജീവിതം സാധാരണനിലയില്‍ എത്താന്‍ ദിവസങ്ങളെടുക്കും. 574 ദുരിതാശ്വാസ ക്യാംപുകളിലായി 97119 പേരുണ്ട്‌. ഇതിനു പുറമേ നിരവധിപേര്‍ വീടുകളിലെ വെള്ളം ഇറങ്ങുന്നതുംകാത്ത്‌ ബന്ധുവീടുകളില്‍ തങ്ങുന്നുണ്ട്‌. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്‌ ഏറ്റവും കൂടുതല്‍ ദുരിതാശ്വകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ആലപ്പുഴയില്‍ 263 പേര്‍ ക്യാംപില്‍ കഴിയുമ്പോള്‍ കോട്ടയത്ത്‌ 110 പേരേയുള്ളൂ. 409 വീടുകള്‍ പൂര്‍ണമായും 11218 വീടുകള്‍ ഭാഗികമായും നശിച്ചു. 21072 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കൃഷിനാശവും വീടുതകര്‍ന്നതും ഉള്‍പ്പെടെയാണ്‌ 356 കോടി രൂപയുടെനഷ്ടം. കോട്ടയം ജില്ലയില്‍ മാത്രം 3044.19 ഹെക്ടര്‍ സ്ഥലത്തെ കൃഷിനശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 238 വീടുകള്‍ ഭാഗിമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പൊതുമരാമത്ത്‌ റോഡ്‌ വിഭാഗത്തിന്‌ അഞ്ചുകോടി രൂപയുടെ നഷ്ടമുണ്ടായി. കെഎസ്‌ഇബിയ്‌ക്കു86 ലക്ഷം രൂപയാണ്‌ നഷ്ടം. ജലസേചനവകുപ്പിന്‌ 1.29 കോടിയുടെയും വാട്ടര്‍ അതോറിറ്റിക്ക്‌ 14.05 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പിന്‌ 1.20 കോടിയും ഉള്‍പ്പെടെ 34.43 കോടി രൂപയുടെ നഷ്ടം കണക്കാക്കി.