Breaking News

Trending right now:
Description
 
Jul 22, 2018

എന്‍ഡിഎയിലേക്ക്‌ ഇനി ഇല്ലെന്ന്‌ ചന്ദ്രബാബു നായിഡു

image വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ക്ഷണിച്ചാലും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎയിലേക്ക്‌ ഇല്ലെന്നു ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. എന്‍ഡിഎ സഖ്യത്തെ ഇനി പിന്തുണയ്‌ക്കില്ല. കേന്ദ്രസര്‍ക്കാരിനെതിരെ തങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം ധാര്‍മികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമാണ്‌. സംസ്ഥാനത്തെ ജനങ്ങള്‍ക്കു നീതി ഉറപ്പാക്കാനാണ്‌ 2014-ല്‍ ടിഡിപി എന്‍ഡിഎയില്‍ ചേര്‍ന്നത്‌. ബിജെപി നീതി നടപ്പിലാക്കുന്നതു പ്രതീക്ഷിച്ചു നാലുവര്‍ഷമാണ്‌ ഞങ്ങള്‍ കാത്തിരുന്നത്‌. പക്ഷേ, ബിജെപി വഞ്ചിക്കുകയായിരുന്നു. തങ്ങള്‍ അധികാര മോഹികളല്ല. ക്യാബിനറ്റ്‌ പദവിക്കുവേണ്ടി എന്തും ചെയ്യുന്നവരുമല്ല. താന്‍ പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നുമില്ല. സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചവര്‍ ഇനിയും അതു ചെയ്യില്ലെന്ന്‌ എന്താണുറപ്പ്‌്‌-ചന്ദ്രബാബു നായിഡു ചോദിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച എല്ലാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും നന്ദി പറയുന്നതിനായി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ്‌ എന്‍ഡിഎയ്‌ക്കെതിരെയുള്ള നിലപാട്‌ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്‌. ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി എന്ന ആവശ്യമുന്നയിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ തെലുങ്കുദേശം അവിശ്വാസപ്രമേയം കൊണ്ടുവന്നത്‌.