Breaking News

Trending right now:
Description
 
Jul 22, 2018

രാഹുലിന്റെ ആലിംഗനം ഉത്തരംമുട്ടിയപ്പോള്‍: പ്രധാനമന്ത്രി

image അവിശ്വാസ പ്രമേയത്തിനുള്ള കാരണങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ വന്നപ്പോഴാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ ആലിംഗനം ചെയ്‌തതൈന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നാം അവരോട്‌ അവിശ്വാസത്തിനുള്ള കാരണം ചോദിച്ചു; അവര്‍ക്ക്‌ ഉത്തരമില്ലായിരുന്നു. പ്രതിപക്ഷകക്ഷികള്‍ പാവങ്ങളെയും കര്‍ഷകരെയും അവഗണിച്ചു പ്രധാനമന്ത്രി കസേരയ്‌ക്കു പിന്നാലെ പായുകയാണ്‌. വിവിധ കക്ഷികള്‍ ഒരുമിച്ചു ബിജെപിക്കെതിരെ വരുന്നതു താമര വിരിയിക്കുന്നതിനേ സഹായിക്കുകയുള്ളൂ. ഒരു ദള്‍ (കക്ഷി) മറ്റു ദളിനോടു ചേര്‍ന്നാല്‍ ദല്‍ദല്‍ (ചതുപ്പ്‌) ആകും. അതാകട്ടെ താമര വിരിയാന്‍ അനുയോജ്യവുമാണ്‌-മോദി വ്യക്തമാക്കി. ലോക്‌സഭയില്‍ അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനുശേഷം ഉത്തര്‍പ്രദേശിലെ ഒരു റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെയാണ്‌ മോദി ഇത്തരത്തില്‍ പ്രതികരിച്ചത്‌. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്‌തത്‌ ഏറെ ശ്രദ്ധനേടിയിരുന്നു.