Breaking News

Trending right now:
Description
 
Jul 22, 2018

രാഹുലിന്റെ കെട്ടിപ്പിടുത്തം മോദിയെ ഞെട്ടിച്ചു; വിജയം രാഹുലിനുതന്നെ: ശിവസേന

image അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ടു വിജയിച്ചതു രാഹുല്‍തന്നെയാണെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ എംപി വ്യക്തമാക്കി. പ്രസംഗത്തിനൊടുവില്‍ രാഹുലിന്റെ കെട്ടിപ്പിടുത്തം മോദിയെ ഞെട്ടിക്കുകതന്നെ ചെയ്‌തു. അതൊരു ആലിംഗനമായിരുന്നില്ല. മോദിക്കു നല്‍കിയ ഷോക്കായിരുന്നു-റാവത്ത്‌ പറഞ്ഞു. പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമായി മാറാന്‍ രാഹുലിന്‌ കഴിഞ്ഞു.കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ഥ സ്‌കൂളില്‍നിന്നു ബിരുദം നേടിയിരിക്കുന്നു. ഫിഫ ലോകകപ്പ്‌ ഫൈനലില്‍ വിജയിച്ച ഫ്രാന്‍സിനെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചെങ്കിലും രാഹുല്‍ഗാന്ധിയാണ്‌ കേളീശൈലികൊണ്ടു ക്രൊയേഷ്യയെപ്പോലെ ഏവരുടെയും മനം കവര്‍ന്നത്‌. മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസം തള്ളിയെങ്കിലം ഒരുകാര്യം ശ്രദ്ധേയമാണ്‌. രാഹുലിനെ രാജ്യം ആദ്യമായി കേട്ടുതുടങ്ങിയിരിക്കുന്നു- റാവത്ത്‌ പറഞ്ഞു. ശിവസേന പാര്‍ട്ടി പത്രമായ സാമ്‌നയിലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെയും മോദിയെ ആലിംഗനം ചെയ്‌തതിനെയും പുകഴ്‌ത്തിയിട്ടുണ്ട്‌.