Breaking News

Trending right now:
Description
 
Jul 21, 2018

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

image ആള്‍ക്കൂട്ട കൊലയ്‌ക്കെതിരെ കടുത്ത നടപടിക്ക്‌ സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തിനു പിന്നാലെ ഒരാളെക്കൂടി കൊലപ്പെടുത്തി. രാജസ്ഥാനിലെ അല്‍വാറിലാണ്‌ പശുവിനെ കടത്തിയെന്ന്‌ ആരോപിച്ച്‌ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്‌. അക്‌ബര്‍ഖാന്‍ എന്ന ആളെയാണ്‌ വെള്ളിയാഴ്‌ച രാത്രി കൊലപ്പെടുത്തിയത്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി അല്‍വാറിലെ ആശുപത്രിയിലേക്ക്‌ മാറ്റി. രണ്ടു പശുക്കളെയും കൊണ്ട്‌ തെരുവിലൂടെ നടന്നുപോയ അക്‌ബര്‍ ഖാനയും സുഹൃത്തിനെയും ജനക്കൂട്ടം തഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു അക്‌ബര്‍ഖാന്‍ മരിച്ചു. ഇവരുടെ സ്വദേശമായ ഹരിയാനയിലെ കൊല്‍ഗന്‍വില്‍നിന്നു രാംഘട്ടിലേക്ക്‌ പശുക്കളെയും കൊണ്ടുവരുകയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന്‌ ശക്തമായ നിയമനിര്‍മാണങ്ങള്‍ വേണമെന്ന്‌ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിവേണമെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയുമ്പോഴാണ്‌ കോടതി ഇപ്രകാരം പറഞ്ഞത്‌.