Breaking News

Trending right now:
Description
 
Jul 21, 2018

കോട്ടയത്തെ ബാങ്കില്‍നിന്നു ഒരുകോടി രൂപ തട്ടിയ മാനേജര്‍ അറസ്റ്റില്‍

image സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ വ്യാജരേഖ ചമച്ചു കോട്ടയം കോടിമത ബാങ്ക്‌ ഓഫ്‌ ബറോഡയില്‍നിന്നു ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ വായ്‌പാ വിഭാഗം അസി.മാനേജര്‍ ഈരാറ്റുപേട്ട സ്വദേശി ഐന്‍സ്റ്റീന്‍ സെബാസ്റ്റ്യനെ (31) ചിങ്ങവനം പൊലീസ്‌ അറസ്റ്റു ചെയ്‌തു. 2015-17 കാലയളവിലാണ്‌ തട്ടിപ്പു നടന്നത്‌. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. തട്ടിപ്പു കണ്ടെത്തിയ ബാങ്ക്‌ അധികൃതര്‍ ഐന്‍സ്റ്റീന്‍ സെബാസ്റ്റ്യനെ ചങ്ങനാശേരിയിലെ ബ്രാഞ്ചിലേക്ക്‌ മാറ്റിയിരുന്നു. ഇവിടെനിന്ന്‌ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ വ്യാജരേഖ നല്‍കി ഭാര്യയുടെ പേരില്‍ ഐന്‍സ്റ്റീന്‍ സെബാസ്റ്റ്യന്‍ 35 ലക്ഷം രൂപ വായ്‌പയെടുത്തെന്നും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ ചങ്ങനാശേരി പൊലീസിലും കേസുണ്ട്‌. ഒരുകോടി രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഐന്‍സ്റ്റീന്‍ സസ്‌പെന്‍ഷനിലിരിക്കെയാണ്‌ അറസ്റ്റ്‌. എറണാകുളത്ത്‌ ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധമുള്ള ഐന്‍സ്റ്റീന്‍ പണം ഈമേഖയില്‍ മുടക്കിയതെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.