Breaking News

Trending right now:
Description
 
Jul 21, 2018

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലിയെ അറസ്‌റ്റു ചെയ്‌തു

image കൊച്ചിയിലെ ജനസേവ ശിശുഭവനില്‍ നടന്ന പീഡനവിവരം മറച്ചുവെച്ചുവെന്ന കുറ്റം ചുമത്തി ചെയര്‍മാന്‍ ജോസ്‌ മാവേലിയെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു. ജീവനക്കാരന്‍ പത്തനംതിട്ട സ്വദേശി റോബിന്‍ (32), അന്തേവാസി 19കാരന്‍ എന്നിവരെയും അറസ്‌റ്റു ചെയ്‌തു. മൂന്നുവര്‍ഷം മുമ്പ്‌ ശിശുഭവനിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുകൂട്ടികളെ പ്രകൃതിവിരുദ്ധനടപടിക്കു വിധേയരാക്കിയതിനാണ്‌ 19കാരന്‍ അറസ്റ്റിലായത്‌. സംഭവം നടക്കുമ്പോള്‍ പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്നകുറ്റമാണ്‌ ജോസ്‌ മാവേലി, റോബിന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ഇവരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. പത്തൊമ്പതുകാരനെ ജുവൈനല്‍ ഹോമിലേക്കു മാറ്റി. റെസ്‌ക്യൂ ഹോമിലെ ചില കുട്ടികള്‍ ജൂലൈ ആദ്യവാരത്തില്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മുതിര്‍ന്നവര്‍ പ്രകൃതിവിരുദ്ധനടപടിക്കു വിധേയരാക്കാറുണ്ടെന്നു മൊഴിനല്‍കിയിരുന്നു. പരാതി പിന്നീട്‌ ജനസേവ ശിശുഭവന്റെ പരിധിയിലുള്ള പൊലീസ്‌ സ്റ്റേഷനു കൈമാറി. തുടര്‍ന്നാണ്‌ ക്രൈംബ്രാഞ്ച്‌ കേസ്‌ ഏറ്റെടുത്തത്‌.