Breaking News

Trending right now:
Description
 
Feb 10, 2013

നോക്കിയയുടെ കൂടുതല്‍ മോഡലുകള്‍

image നോക്കിയയുടെ വിന്‍ഡോസ്‌ മൊബൈല്‍ ശ്രേണിയില്‍ കൂടുതല്‍ ബഡ്‌ജറ്റ്‌ മോഡലുകള്‍ എത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. ലൂമിയ 720, ലൂമിയ 520, ലൂമിയ 1000 എന്നുപേരിട്ടിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ്‌ ടെക്‌ സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇതു കൂടാതെ നോക്കിയ ടാബ്‌ലെറ്റുകളും 2013ലെ മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നു സൂചനകളുണ്ട്‌. അതേസമയം ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കാന്‍ നോക്കിയ തയ്യാറായില്ല. 2012 മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ച 41 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുള്ള നോക്കിയ പ്യൂവര്‍ വ്യൂ 808-ന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. 41 മെഗാപിക്‌സലിന്റെ വിന്‍ഡോസ്‌ മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മൊബൈല്‍ ലൂമിയ ശ്രേണിയില്‍ തന്നെ ആയിരിക്കുമെന്നാണ്‌ സൂചന. ലൂമിയ 1000 എന്ന പേരിലായിരിക്കും ഈ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡലിനെ നോക്കിയ അവതരിപ്പിക്കുക. നേരത്തെ നോക്കിയ അവതരിപ്പിച്ച ജനപ്രിയ മോഡലുകളായ ലൂമിയ 710 (13,000 രൂപ) , 510 (10,000 രൂപ) എന്നീ മോഡലുകളുടെ പിന്‍ഗാമികളായിരിക്കും ലൂമിയ 720, ലൂമിയ 520 മോഡലുകള്‍ എന്നാണ്‌ റിപ്പോര്‍ട്ട്‌. വിലയിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ്‌ സിസ്റ്റം തന്നെയായിരിക്കും രണ്ടു മോഡലുകളിലുമെന്നാണ്‌ മൈനോക്കിയ ബ്ലോഗില്‍ പറയുന്നത്‌. 4.3 ഇഞ്ച്‌ സ്‌ക്രീന്‍ സൈസിലുള്ള ലൂമിയ 720ല്‍ ക്ലിയര്‍ ബ്ലാക്ക്‌ ഡിസ്‌പ്ലേ ടെക്‌നോളജിയും 1 ജിഗാഹെര്‍ട്‌സ്‌ ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി അതോടൊപ്പം തന്നെ മെമ്മറി കാര്‍ഡ്‌ സപ്പോര്‍ട്ട്‌, 3ജി നെറ്റ്‌ വര്‍ക്ക്‌, 6 എംപി മെയിന്‍ ക്യാമറ, 2 എംപി ഫ്രണ്‌ട്‌ ക്യാമറ തുടങ്ങിയ പ്രത്യേകതളുമായിട്ടാണ്‌ വിപണിയില്‍ എത്തുന്നത്‌. അതേസമയം ലൂമിയ 520ല്‍ 5 എംപി മെയിന്‍ക്യാമറയും ലൂമിയ 510നു സമാനമായി 4 ഇഞ്ച്‌ സൂപ്പര്‍ സെന്‍സിറ്റീവ്‌ സ്‌ക്രീനുമാണത്രെ ഉള്ളത്‌.