Breaking News

Trending right now:
Description
 
Sep 27, 2012

ലോകത്തിലെ ഗ്ലാമര്‍ വനിതാ രാഷ്ട്രീടക്കാരുടെ പട്ടികയില്‍ പ്രിയങ്കയ്‌ക്ക്‌ രണ്ടാം സ്ഥാനം

image മുഷിഞ്ഞ ഖദര്‍ സാരിയും ചീകാത്ത തലമുടിയുമായി തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരികളാണ്‌ ഇന്നലെ വരെ ഇവിടുത്തെ താരങ്ങളെങ്കില്‍ ഗ്ലാമര്‍ താരങ്ങള്‍ക്കാണ്‌ ഇനി രാഷ്ട്രീയത്തില്‍ ഭാവി. ലോക രാഷ്ട്രീയത്തിലെ ഏറ്റവും ഗ്ലാമറുള്ള വനിത എന്ന ഖ്യാതി ഹിന റബ്ബാനി എന്ന പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി തട്ടിയെടുത്തുവെങ്കിലും രണ്ടാം സ്ഥാനം പ്രീയങ്ക ഗാന്ധി വധേര സ്വന്തമാക്കി. ഖഷ്‌മാല താരിഖ്‌, ഹിലാരി ക്ലിന്റണ്‍, മിഖേല്‍ ഒബാമ തുടങ്ങിയവരാണ്‌ മറ്റു ഗ്ലാമര്‍ താരങ്ങള്‍. രാഷ്ട്രീയപാര്‍ട്ടിയുടെ തലപ്പത്തോ ഔദ്യോഗികമായ സ്ഥാനമാനങ്ങളോ വഹിക്കാത്ത പ്രീയങ്കയ്‌ക്കാണ്‌ ഗ്ലാമര്‍ താരങ്ങളില്‍ രണ്ടാം സ്ഥാനം. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെ മകളായ പ്രയങ്ക ഫാഷന്‍ റാമ്പുകളിലെ തിളങ്ങുന്ന രാഷ്ട്രീയ സാന്നീധ്യമാണ്‌. ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ ഇന്ത്യന്‍ പരമ്പരാഗത വേഷത്തില്‍ എത്തുന്ന പ്രിയങ്ക ഫാഷന്‍ രംഗത്തെ പുതുമകള്‍ പരീക്ഷിക്കാനും എപ്പോഴും തയ്യാറാണ്‌. എന്തായാലും ടാബ്ലോയിഡ്‌ മാധ്യമങ്ങള്‍ ഗ്ലാമര്‍ റാണിയായ ഹിന്നയുടെയും ബിലാവലിന്റെയും പ്രണയം ശരിക്കും ആഘോഷിക്കുന്നുണ്ട്‌. ഇന്ത്യാ ടുഡെയാണ്‌ രാഷ്ട്രീയത്തിലെ ഗ്ലാമര്‍ താരങ്ങളെ കണ്ടെത്താനുള്ള സര്‍വ്വേ നടത്തിയത്‌