Breaking News

Trending right now:
Description
 
Jul 20, 2018

മഴ പെയ്യിക്കാന്‍ തവളകളുടെ കല്യാണം നടത്തിയതിനു പിന്നാലെ കൂട്ടക്കുരുതിയും

image വേനല്‍ കടുത്തതോടെ മഴ ലഭിക്കാന്‍ മധ്യപ്രദേശ്‌ ഛത്തര്‍പുരിലെ ക്ഷേത്രത്തില്‍ ബിജെപി മന്ത്രി തവളകളുടെ വിവാഹം നടത്തുകയും സദ്യയൊരുക്കുകയും ചെയ്‌തത്‌വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. ഇതിനു പിന്നാലെ ബിഹാറില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ കുരുതി കൊടുത്തതും വാര്‍ത്തയായി. ബിഹാറിലെ വരള്‍ച്ച ബാധിത മേഖലകളായ മഗദ-ഗയ, ജെഹനാബാദ്‌, ഔറംഗബാദ്‌, നവാഡ, അര്‍വാള്‍ എന്നിവിടങ്ങളിലാണ്‌ മഴ പെയ്യാത്തതിന്റെ പേരില്‍ ആയിരക്കണക്കിന്‌ തവളകളെ കൂട്ടക്കുരുതി നടത്തിയത്‌. ചടങ്ങിന്റെ തുടക്കത്തില്‍ സ്‌ത്രീകള്‍ചേര്‍ന്ന്‌ കുഴിയെടുക്കും. പിന്നീട്‌ ഗ്രാമത്തിലെ എല്ലാ കിണറുകളില്‍നിന്നും വെള്ളം ശേഖരിച്ച്‌ കുഴിയില്‍ നിറയ്‌ക്കും. ഇതിനുശേഷം സമീപത്തെ പാടങ്ങളില്‍നിന്നും മറ്റും തവളകളെ പിടികൂടി കുഴിയിലെ വെള്ളത്തില്‍ ഇടും. തുടര്‍ന്ന്‌ ഞെരിച്ചുകൊല്ലും. കൊന്ന തവളകളെ ഉപയോഗിച്ച്‌ മാലയുണ്ടാക്കി ഗ്രാമത്തിലെ പുരുഷന്മാര്‍ ധരിച്ച്‌ അസഭ്യവര്‍ഷം നടത്തും. ഇത്തരത്തില്‍ അസഭ്യവര്‍ഷം നടത്തിയാല്‍ മഴ പെയ്യാന്‍ സാധ്യത വര്‍ധിക്കുമെന്നാണ്‌ ഗ്രാമവാസികളുടെ വിശ്വാസം.