Breaking News

Trending right now:
Description
 
Jul 20, 2018

പഴയഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക്‌ പുതിയ ജിയോ ഫോണ്‍ ഇന്നു മുതല്‍

image പഴയ മൊബൈല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണുകള്‍ സ്വന്തമാക്കാനുള്ള 'ജിയോ ഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. വൈകിട്ട്‌ അഞ്ചുമുതല്‍ ഇതിനു സൗകര്യമുണ്ടാകും. പ്രവര്‍ത്തനക്ഷമമായ ഏതു പഴയ ബ്രാന്‍ഡിലുള്ള ഫോണും മാറാമെന്നതാണ്‌ പ്രത്യേകത. പഴയ ഫോണിനൊപ്പം 501 രൂപയും നല്‍കിയാലേ പുതിയ ജിയോഫോണ്‍ സ്വന്തമാക്കാനാകൂ. ഓഗസ്‌റ്റ്‌ 15 മുതല്‍ ഫെയ്‌സ്‌ ബുക്കിലും വാട്‌സാപ്പും യൂട്യൂബും ജിയോഫോണില്‍ ലഭ്യമാകും. സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ലഭിക്കുന്ന എല്ലാവിധ ആപ്പുകളും പ്രത്യേക വോയ്‌സ്‌ കമാന്‍ഡ്‌ സംവിധാനവും ജിയോഫോണിലുണ്ടാകുമെന്നു കമ്പനി അറിയിച്ചു.