Breaking News

Trending right now:
Description
 
Jul 20, 2018

സമൂഹമാധ്യമങ്ങളില്‍ വൈദികന്റെ വീഡിയോ; പീഡനത്തിന്‌ ഇരയായ വീട്ടമ്മയുടെ പരാതി വീണ്ടും

image പീഡിപ്പിച്ചുവെന്ന ആരോപണത്തിനു പിന്നാലെ വീണ്ടും വൈദികനെതിരെ പരാതിയുമായി വീട്ടമ്മ. സമൂഹമാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനും എതിരായി മോശം പരാമര്‍ശം നടത്തിയെന്നു കാണിച്ചു പീഡനക്കേസിലെ ഒന്നാംപ്രതി ഓര്‍ത്തഡോക്‌സ്‌ വൈദികന്‍ ഏബ്രഹാം വര്‍ഗീസിനെതിരെയാണ്‌ വീട്ടമ്മ ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ്‌ ഫാ.ഏബ്രഹാം വര്‍ഗീസ്‌ വീഡിയോ പുറത്തുവിട്ടതും വിവാദമായതും. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ടു യൂ ട്യൂബിലിട്ട വീഡിയോ ആണ്‌ ഇപ്പോള്‍ പൊല്ലാപ്പായത്‌. വീട്ടമ്മയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ വീട്ടില്‍വച്ചു പീഡിപ്പിച്ചുവെന്ന വാദം തെറ്റാണെന്നു വീഡിയോയില്‍ പറയുന്നുണ്ട്‌. കേസില്‍ നിരപരാധിയാണെന്നും പറയുന്നു. വീട്ടമ്മ പീഡനത്തിന്‌ ഇരയായെന്നു പറയുന്ന കാലത്ത്‌ താന്‍ സ്ഥലത്ത്‌ ഇല്ലായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്‌. വീട്ടമ്മയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്‌തു.