Breaking News

Trending right now:
Description
 
Jul 20, 2018

ഷിരൂര്‍ മഠാധിപതിയുടെ ദുരൂഹമരണം; അന്വേഷണം പ്രഖ്യാപിച്ചു

image ബെംഗളൂരിലെ ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്‌മി വര തീര്‍ഥ (54) മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഉത്തരവിട്ടു. മഠാധിപതിയുടെ സഹോദരന്‍ ലകത്യ ആചാര്യ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്തു. ഉഡുപ്പിക്കു സമീപം ഷിരൂരില്‍ കഴിഞ്ഞ 16നു നടന്ന വനമഹോല്‍സവത്തില്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ലക്ഷ്‌മി വര തീര്‍ഥയ്‌ക്കു വയര്‍വേദന ഉണ്ടായി. പിന്നീട്‌ ശ്വാസതടസവും അമിത രക്തസമ്മര്‍ദ്ദവും ഉണ്ടായതോടെ 18നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നായിരുന്നു മരണം. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളില്‍ വിഷം ചെന്നിട്ടുണ്ടെന്നു മണിപ്പാല്‍ കസ്‌തൂര്‍ബ മെഡിക്കല്‍കോള്‍ അധികൃതര്‍ സംശം പ്രകടിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണോ എന്നു നിലവില്‍ വ്യക്തമല്ല. ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള മറ്റു മഠാധിപതികളുമായും ബിജെപി ജില്ലാ നേതൃത്വവുമായും അകല്‍ച്ചയിലായിരുന്നു സ്വാമി ലക്ഷ്‌മി വര തീര്‍ഥ. തന്റെ ജീവന്‌ ഭീഷണിയുള്ളതായി ലക്ഷ്‌മിവര തീര്‍ഥ വെളിപ്പെടുത്തിയിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.