Breaking News

Trending right now:
Description
 
Jul 20, 2018

ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം അക്‌സ മറിയം വര്‍ഗീസിന്‌

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂയോര്‍ക്ക്‌: ഫൊക്കാന കണ്‍വന്‍ഷനില്‍ ജൂനിയര്‍ കലാതിലകം പട്ടം നേടിയ അക്‌സ മറിയം വര്‍ഗീസ്‌ അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക്‌ മാതൃകയാണെന്നു പ്രസിഡന്റ്‌ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസ്‌ ഫൊക്കാന മത്സരത്തില്‍ ബെസ്റ്റ്‌ ഫാഷന്‍ ഐകോണ്‍ പദവിയും ആക്‌സ മറിയം വര്‍ഗീസിന്‌ സ്വന്തമായി. ഒരേനിലവാരം പുലര്‍ത്തുന്ന മത്സരാര്‍ഥികള്‍ അണിനിരന്ന മത്സരത്തില്‍നിന്നു മികച്ച പോയിന്റുകളോടെ കലാതിലകം പട്ടത്തിന്‌ തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ ശാസ്‌ത്രിയ നൃത്തം അഭ്യസിക്കുന്ന അക്‌സ നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്‌. നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സിലെ ലിസാ ജോസഫിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചുവരുന്നു. ജെക്ക്‌സ്‌ അക്കാദമിയില്‍നിന്നു പബ്ലിക്‌ സ്‌പീക്കിങില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്‌. പഠനത്തിലും ബോളിബോളിലും സാമൂഹിക പ്രവര്‍ത്തനങ്ങളും മികവു പലര്‍ത്തുന്ന അക്‌സയുടെ ആഗ്രഹം കലയും പഠനവും ഒരുമിച്ചുകൊണ്ടുപോകാനാണ്‌. യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകാംഗമാണ്‌. യോങ്കേഴ്‌സിലുള്ള വര്‍ഗീസ്‌ കെ.ഫിലിപ്പ്‌-ബ്ലെസി വര്‍ഗീസ്‌ ദമ്പതികളുടെ മകളാണ്‌ അക്‌സ. അഷര്‍ കല്ലൂര്‍ വര്‍ഗീസാണ്‌ സഹോദരന്‍.