Breaking News

Trending right now:
Description
 
Jul 19, 2018

ഗൂഗിളിന്‌ 34500 കോടി രൂപ പിഴ

image ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ വന്‍ സ്വാധീനം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരില്‍ ഗൂഗിള്‍ കമ്പനിക്ക്‌ യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ (ഏകദേശം 34500 കോടി രൂപ) പിഴ വിധിച്ചു. കുത്തകവിരുദ്ധ നിയമം ലംഘിച്ചുതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങള്‍ നല്‍കി സ്വാധീനിച്ചും സ്വന്തം സെര്‍ച്ച്‌ എന്‍ജിനും ബ്രൗസറും പ്രീ ഇന്‍സ്റ്റോള്‍ ചെയ്യിക്കുക വഴി മറ്റു കമ്പനികള്‍ക്ക്‌ ഗൂഗിള്‍ അവസരം നിഷേധിക്കുകയാണെന്നു കണ്ടെത്തി. സെര്‍ച്ച്‌ എന്‍ജിനിലും ബ്രൗസറിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ്‌ ഗൂഗിള്‍ മുഖ്യമായും വരുമാനം നേടുന്നത്‌. 90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്‌. സ്വതന്ത്ര സോഫ്‌ട്‌ വെയറായ ലിനക്‌സ്‌ കേണല്‍ അടിസ്ഥാനമാക്കി ഗൂഗിള്‍ വികസിപ്പിച്ചതാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം. അതേസമയം, നടപടികള്‍ക്കെതിരെ അപ്പീല്‍ നല്‍കാനാണ്‌ ഗൂഗിളിന്റെ തീരുമാനം.