Breaking News

Trending right now:
Description
 
Jul 19, 2018

കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നാളെ

image നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ലോക്‌ സഭയില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ച വെള്ളിയാഴ്‌ച നടക്കും. വിവിധ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം അംഗീകരിക്കുകയാണെന്നും വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടക്കുമെന്നും മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. പ്രമേയാവതരണത്തിന്‌ അമ്പതിലധികം പേരുടെ പിന്തുണയുള്ളതിനാലാണ്‌ പ്രമേയാവതരണത്തിന്‌ അനുമതി നല്‍കിയത്‌. കോണ്‍ഗ്രസ്‌, ടിഡിപി, സിപിഎം, സിപിഐ, തൃണമൂല്‍, മുസ്ലീംലീഗ്‌, ആര്‍എസ്‌പി, എന്‍സിപി എന്നിവര്‍ സംയുക്തമായാണ്‌ അവിശ്വാസ പ്രമേയ നോട്ടീസ്‌ നല്‍കിയത്‌. ഐക്യം തെളിയിക്കാനുള്ള വേദിയായിട്ടാണ്‌ പ്രതിപക്ഷം ഈ അവസരത്തെ കാണുന്നത്‌. എന്നാല്‍, അവിശ്വാസം അതിജീവിക്കാനുള്ള അംഗസഖ്യയുള്ള ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.