Breaking News

Trending right now:
Description
 
Jul 19, 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 133 അടിയായി; കേരളം ആശങ്കയില്‍

image കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നതോടെ കേരളം ആശങ്കയില്‍. അണക്കെട്ടിലെ വെള്ളം 133 അടിയാാണ്‌ ഉയര്‍ന്നത്‌. ഈ മാസം എട്ടിന്‌ 122 അടി വെള്ളമാണ്‌ അണക്കെട്ടില്‍ ഉണ്ടായിരുന്നത്‌. 10 ദിവസംകൊണ്ടാണ്‌ 11 അടി വെള്ളം ഉയര്‍ന്നത്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍നിന്നു പരമാവധി വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട്‌ നിരാകരിച്ചു. ബുധനാഴ്‌ച നടന്ന ഉപസമിതി യോഗത്തിലാണ്‌ കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്‌. ശക്തമായ മഴയില്‍ പെരിയാര്‍ നിറഞ്ഞൊഴുകുകയാണെന്നും മുല്ലപ്പെരിയാറില്‍നിന്ന്‌ വെള്ളം സ്‌പില്‍വേ വഴി പെരിയാറിലേക്ക്‌ തുറന്നു വിടേണ്ടിവന്നാല്‍ അത്‌ തീരദേശവാസികള്‍ക്ക്‌ ഭീഷണിയാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടും തമിഴ്‌നാട്‌ അവഗണിക്കുകയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ്‌ അനുവദനീയ സംഭരണശേഷിയായ 142 അടിയില്‍ എത്തിക്കാനാണ്‌ തീരുമാനമെന്നു യോഗത്തില്‍ തമിഴ്‌നാട്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അണക്കെട്ടിലെത്തിയ അഞ്ചംഗസമിതി പ്രധാന അണക്കെട്ട്‌, ബേബി ഡാം, സ്‌പില്‍വേ, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മിനിറ്റില്‍ 108.920 ലീറ്റര്‍ വെള്ളം ഗാലറിയില്‍നിന്നു ചോര്‍ച്ചയിലൂടെ പുറന്തള്ളുന്നുണ്ട്‌. സ്‌പില്‍വേയുടെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു.