Breaking News

Trending right now:
Description
 
Jul 19, 2018

അഭിമന്യുവധം: അറസ്‌റ്റിലായ മുഖ്യപ്രതി റിമാന്‍ഡില്‍

image എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇതേ കോളജിലെ ബിഎ അറബിക്‌ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും ക്യാംപസ്‌ ഫ്രണ്ട്‌ യൂണിറ്റ്‌ പ്രസിഡന്റുമായ അരുക്കുറ്റി സ്വദേശി മുഹമ്മദിനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ്‌ ഗോവയില്‍ ഒളിവിലായിരുന്നു. ഒളിത്താവളത്തില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ്‌ പ്രത്യേക അന്വേഷണസംഘം ബുധനാഴ്‌ച അറസ്റ്റു ചെയ്‌തത്‌. മൊബൈല്‍ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ പിടികൂടിയത്‌. അഭിമന്യുവിന്റെ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളുടെയും സംഘര്‍ഷത്തിന്റെയും പ്രധാന ഉത്തരവാദി മുഹമ്മദാണ്‌. കോളജില്‍ സംഘര്‍ഷമുണ്ടാകുമെന്നും സഹായിക്കാന്‍ പുറത്തുനിന്നു ആളുകളെ നല്‍കണമെന്നും എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കളോട്‌ മുഹമ്മദ്‌ ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ്‌ വ്യക്തമാക്കി. ഫെയ്‌സ്‌ബുക്കിലും മറ്റും ഇതര രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചു തെറ്റിദ്ധാരാജനകമായ പോസ്‌റ്റുകളിട്ടതും മുഹമ്മദാണെന്നു പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ മട്ടാഞ്ചേരി സ്വദേശി സജീബിനെയും തലശേരി സ്വദേശി ഷാജഹാനെയും അറസ്‌റ്റു ചെയ്‌തു. 13 പേരെ ഇതുവരെ അറസ്റ്റു ചെയ്‌തു. ഈ മാസം രണ്ടിനു പുലര്‍ച്ചെയാണ്‌ അഭിമന്യു കൊല്ലപ്പെട്ടത്‌.