Breaking News

Trending right now:
Description
 
Jul 18, 2018

പാലിയക്കര ടോള്‍ പ്ലാസയില്‍ സ്‌റ്റോപ്‌ ബാരിയര്‍ പി.സി.ജോര്‍ജ്‌ എംഎല്‍എ അടിച്ചുതകര്‍ത്തു

image തൃശൂര്‍ പാലിയക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്‌ ബാരിയര്‍ പി.സി.ജോര്‍ജ്‌ എംഎല്‍എയും ഒപ്പമുണ്ടായിരുന്നവരും തകര്‍ത്തുവെന്നു കാട്ടി പൊലീസില്‍ പരാതി. ചൊവ്വാഴ്‌ച രാത്രി 11.30നാണ്‌ സംഭവം. തൃശൂരില്‍നിന്നു കൊച്ചിയിലേക്കു വരുകയായിരുന്നു എംഎല്‍എയുടെ വാഹനം. എംഎല്‍എ ആണെന്നു മനസിലാകാത ഇതരസംസ്ഥാന തൊഴിലാളികള്‍ കാര്‍ തടഞ്ഞ്‌ ടോള്‍ ചോദിച്ചതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ്‌ സ്‌റ്റോപ്‌ ബാരിയര്‍ തകര്‍ത്തത്‌. ടോള്‍ നല്‍കാതെ പിന്നീട്‌ വാഹനം ഓടിച്ചുപോവുകയും ചെയ്‌തു. ടോള്‍പ്ലാസ അധികൃതര്‍ മോശമായി പെരുമാറിയതുകൊണ്ടാണ്‌ ആക്രമിച്ചതെന്നു എംഎല്‍എ പിന്നീട്‌ ന്യായികരിച്ചു. ജനപ്രതിനിധികള്‍ക്ക്‌ ടോള്‍ സൗജന്യമാണെന്നിരിക്കെയാണ്‌ ടോള്‍ ചോദിച്ചതെന്നും എംഎല്‍എ എന്ന സ്‌റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിച്ചിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.