Breaking News

Trending right now:
Description
 
Jul 18, 2018

കനത്തമഴ: കോട്ടയം വഴിയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി

image സംസ്ഥാനത്ത്‌ കനത്തമഴ തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കോട്ടയം വഴിയുള്ള 10 ട്രെയിനുകള്‍ ബുധനാഴ്‌ച റദ്ദാക്കി. കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, എറണാകുളം കോട്ടയം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്‌-തിരുനല്‍വേലി, തിരുനല്‍വേലി-പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസുകളാണ്‌ റദ്ദാക്കിയത്‌. ഇതിനു പുറമേ മറ്റു ട്രെയിനുകള്‍ വേഗം കുറച്ചാണ്‌ ഓടുന്നത്‌. കനത്ത മഴയെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയ്‌ക്ക്‌ നീലിമംഗലത്ത്‌ റെയില്‍വേ പാലത്തിനു താഴെ അപകടകരമായ നിലയില്‍ ജലനിരപ്പ്‌ ഉയര്‍ന്നത്‌ ഗതാഗത ഭീഷണി ഉയര്‍ത്തി. മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം ഉയര്‍ന്നാല്‍ പാളത്തില്‍ വെള്ളം കയറുന്ന സ്ഥിതിയിലാണ്‌. ഇതുവഴിയുള്ള ഗതാഗതം മൂന്നരയോടെ നിര്‍ത്തിവച്ചെങ്കിലും ആറരയോടെ പുനസ്ഥാപിച്ചു. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെടുത്തി നീലിമംഗലം പാലത്തിലൂടെ കോട്ടയംവരെ ഓടിച്ചു സുരക്ഷ ഉറപ്പുവരുത്തിയശേഷമാണ്‌ മറ്റു ട്രെയിനുകള്‍ ഇതുവഴി കടത്തിവിട്ടത്‌