Breaking News

Trending right now:
Description
 
Jul 18, 2018

കള്‍ച്ചറല്‍ ഫോറം നടുമുറ്റം സമ്മര്‍ക്യാംപ്‌ റജിസ്‌ട്രേഷന്‍ തുടങ്ങി

image ദോഹ: വേനല്‍ അവധിക്കാലത്ത്‌ കള്‍ച്ചറല്‍ ഫോറം വനിത കൂട്ടായ്‌മയായ നടുമുറ്റം സംഘടിപ്പിക്കുന്ന സമ്മര്‍ക്യാംപിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓഗസ്‌റ്റ്‌ ഒമ്പത്‌ മുതല്‍ 11 വരെ മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാംപില്‍ ഏഴു മുതല്‍ 12-ാംക്ലാസില്‍വരെ പഠിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക്‌ പ്രവേശനം ഉണ്ടായിരിക്കും. വ്യക്തിത്വ വികസനം, കഴിവുകളുടെ പരിപോഷണം, കലാ കായിക മത്സരങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കി തയാറാക്കിയിരിക്കുന്ന സമ്മര്‍ ക്യാംപ്‌ കുട്ടികളില്‍ നന്മകള്‍ വളര്‍ത്താനും കൂട്ടായ്‌മയുടെയും ഒരുമയുടെയും സന്ദേശം പകര്‍ന്നുനല്‍കുവാനും ഏറെ ഉപകരിക്കുംവിധമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. നാട്ടിലെയും ദോഹയിലെയും വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്യാംപിന്‌ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക: 7747 2527