Breaking News

Trending right now:
Description
 
Jul 18, 2018

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്ക്‌ മുന്‍ഗണന

image ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പുനസംഘടിപ്പിച്ചു. 51 അംഗ സമിതിയില്‍ സ്ഥിരം അംഗങ്ങള്‍ 23 പേരാണ്‌. 18 സ്ഥിരം ക്ഷണിതാക്കള്‍ക്കു പുറമേ 10 പ്രത്യേക ക്ഷണിതാക്കളുമുണ്ട്‌. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗം ഏ.കെ.ആന്റണിക്കു പുറമേ ഉമ്മന്‍ചാണ്ടിയേയും കെ.സി.വേണുഗോപാലിനെയും സ്ഥിരം അംഗങ്ങളായി നിയമിച്ചു. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി.ചാക്കോ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്‌. കേരളത്തില്‍നിന്നുളള ഇത്രയുംപേര്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്‌ ഇതാദ്യമാണ്‌. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍സിങ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ്‌ പട്ടേല്‍, അശോക്‌ ഗെലോട്ട്‌, മോത്തിലാല്‍ വോറ, അംബിക സോണി, സിദ്ധരാമയ്യ, തരുണ്‍ ഗൊഗോയി, മുകുള്‍ വാസ്‌നിക്‌ എന്നിവരും സ്ഥിരം അംഗങ്ങളുടെ പട്ടികയിലെ പ്രമുഖരാണ്‌. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവര്‍ത്തക സമിതിയുടെ ആദ്യയോഗം ഈമാസം 22നു ചേരും.