Breaking News

Trending right now:
Description
 
Jul 18, 2018

മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ മേനകഗാന്ധിയുടെ നിര്‍ദേശം

image വിശുദ്ധ മദര്‍തെരേസയുടെ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രവനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ നിര്‍ദേശം. ഈ ശിശുസംരക്ഷണസ്ഥാപനങ്ങള്‍ സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ്‌ അതോറിറ്റിയുടെ (സിഎആര്‍എ) കീഴില്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടോ എന്നും പരിശോധിക്കും. എന്നാല്‍ രാജ്യത്തെ മറ്റു ശിശുരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധനയ്‌ക്കോ മറ്റു നടപടികള്‍ക്കോ നിര്‍ദേശം നല്‍കിയിട്ടില്ല. റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ്‌ സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്‍പ്പന നടത്തിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ്‌ തിരക്കിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ച വിശുദ്ധ മദര്‍തെരേസയുടെ സേവനങ്ങളെ അവഹേളിക്കുകയാണ്‌ ഇതിനുപിന്നില്‍. കുട്ടിയെ വില്‍പ്പന നടത്തിയെന്ന കേസില്‍ അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും സഭയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ്‌ സിസ്റ്ററെ അറസ്റ്റു ചെയ്‌തതെന്നു സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം.പ്രേമ പ്രതികരിച്ചു. വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളുമാണ്‌ പ്രചരിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.