Breaking News

Trending right now:
Description
 
Jul 18, 2018

സ്വാമി അഗ്നിവേശിന്‌ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മര്‍ദനം

image ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചുവന്ന പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിനെ (80) യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ജാര്‍ഖണ്ഡില്‍ പക്കൂര്‍ ജില്ലയിലെ ലിറ്റിപാഡയിലാണ്‌ സംഭവം. പാക്കിസ്ഥാന്‍ അനുകൂലിയായ അഗ്നിവേശ്‌ ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുകയാണെന്ന മുദ്രാവാക്യം മുഴക്കിയാണ്‌ മുപ്പതംഗസംഘം വളഞ്ഞുവച്ച്‌ മര്‍ദിച്ചത്‌. പക്കൂറിലെ ഹോട്ടലില്‍ വാര്‍ത്താസമ്മേളനം നടത്തിയ സ്വാമി ആദിവാസി യോഗത്തില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴായിരുന്നു കരിങ്കൊടിയുമായി എത്തിയവരുടെ ആക്രമണം. സ്വാമിയുടെ വസ്‌ത്രങ്ങള്‍ കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നിലത്തുവീണിട്ടും ചവിട്ടും മര്‍ദനവും തുടര്‍ന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതം ആലപിക്കണമെന്നു പറഞ്ഞായിരുന്നു മര്‍ദനം. പൊലീസ്‌ സ്ഥലത്തെത്തി ലാത്തിവീശിയാണ്‌ അക്രമികളെ പിന്തിരിപ്പിച്ചത്‌. ഗുരുതര പരുക്കുകളോടെ സ്വാമിയെ പകുര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സ്വാമി അഗ്നിവേശ്‌ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി രഘുബര്‍ദാസ്‌ ഉത്തരവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട്‌ 20 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സ്വാമിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.