Breaking News

Trending right now:
Description
 
Jul 17, 2018

കോഴിയെ മോഷ്ടിച്ചെന്ന്‌ ആരോപിച്ച്‌ ബംഗാളിയെ മര്‍ദ്ദിച്ചുകൊന്നു; രണ്ടുപേര്‍ പിടിയില്‍

image കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മണിക്‌ റോയിയെ (50) ഒരുസംഘമാളുകള്‍ മര്‍ദിച്ചുകൊന്ന കേസില്‍ അഞ്ചല്‍സ്വദേശി ആസിഫ്‌, പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്‌ എന്നിവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇനി മൂന്നുപേരെകൂടി പിടികൂടാനുണ്ട്‌. കഴിഞ്ഞദിവസമായിരുന്നു സംഭവം. കോഴിയെ വിലയ്‌ക്കു വാങ്ങി കൊണ്ടുപോകുന്നതിനിടെയാണ്‌ മണിക്‌ റോയിക്ക്‌ മര്‍ദ്ദനമേറ്റത്‌. സംഘം മദ്യലഹരിയിലായിരുന്നു. കോഴിയെ മോഷ്ടിച്ചുകൊണ്ടുപോവുകയാണെന്നു ആരോപിച്ചായിരുന്നു മര്‍ദനം. വിലകൊടുത്ത്‌ വാങ്ങിയതാണെന്നു പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. ക്രൂരമര്‍ദനമേറ്റ്‌ അവശനിലയിലായ മണിക്‌ റോയിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട്‌ ജോലിസ്ഥലത്തുവച്ചു കുഴഞ്ഞുവീണ മണിക്‌ റോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.