Breaking News

Trending right now:
Description
 
Jul 17, 2018

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമംവേണം: സുപ്രീംകോടതി

image രാജ്യത്ത്‌ ഗോഹത്യയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്നു സുപ്രീംകോടതി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിസ്വീകരിക്കണം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങളാണ്‌ നടക്കുന്നതെന്നും സുപ്രീംകോടതി വിലയിരുത്തി. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാവില്ല. പശുവിന്റെ പേരില്‍ നടക്കുന്നത്‌ നടക്കാന്‍ പാടില്ലാത്ത ആക്രമങ്ങളാണ്‌. ഇതിന്‌ നിയമം കൊണ്ടുവരണം. ക്രമസമാധാനം ഉറപ്പാക്കേണ്ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. കേന്ദ്രം രണ്ടാഴ്‌ചയ്‌ക്കകം നിലപാട്‌ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. അടുത്തദിവസം പാര്‍ലമെന്റ്‌ യോഗം ചേരാനിരിക്കെ സര്‍ക്കാരിന്‌ വലിയ തിരിച്ചടിയാകുകയാണ്‌ സുപ്രീംകോടതി വിലയിരുത്തല്‍. ഗോഹത്യയുടെ പേരില്‍ ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്തുടനീളം ആള്‍ക്കൂട്ട ആക്രമണത്തിന്‌ ഇരയാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ കോടതി ഇത്തരത്തില്‍ വിലയിരുത്തല്‍ നടത്തിയത്‌.