Breaking News

Trending right now:
Description
 
Jul 17, 2018

കാമ്പസ്‌ രാഷ്ട്രീയത്തിന്റെപേരില്‍ ജീവന്‍ നഷ്ടമാകരുത്‌: ഹൈക്കോടതി

image കാമ്പസ്‌ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍പോലും നഷ്ടമാകാന്‍ ഇടയാകരുതെന്നു ഹൈക്കോടതി. ക്യമ്പസ്‌ രാഷ്ട്രീയ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്‌തു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നു ആവശ്യപ്പെട്ടു ചെങ്ങന്നൂര്‍സ്വദേശി സ്‌മര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ വിമര്‍ശനം. കാമ്പസ്‌ രാഷ്ട്രീയവുമായി ബന്ധപ്പെട്ട്‌ സര്‍്‌ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. കാമ്പസ്‌ രാഷ്ട്രീയവുമായി ബന്ധപ്പെട്ട്‌ 2001ലെ വിധിക്കുശേഷം സര്‍ക്കാരുകള്‍ എന്തു നടപടി സ്വീകരിച്ചുവെന്നു ചോദിച്ച കോടതി മഹാരാജാസ്‌ കോളജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണിതഫലമാണെന്നും നിരീക്ഷിച്ചു. കോളജിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാകാന്‍ പാടില്ല. ആശയപ്രചരണമാകാമെന്നും രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും സമരപരിപാടികള്‍ ഒന്നും കോളജുകളില്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തില്‍ പ്രത്യേകമായ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നു സര്‍ക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ മറുപടിക്കായി സര്‍ക്കാര്‍ മൂന്നുമാസത്തെ സമയം ചോദിച്ചു.