Breaking News

Trending right now:
Description
 
Jul 17, 2018

കീന്‍ പത്താംവാര്‍ഷിക കിക്ക്‌ ഓഫ്‌ മന്ത്രി ഷൈലജ നിര്‍വഹിച്ചു

ജെയ്‌സണ്‍ അലക്‌സ്‌
image ന്യൂയോര്‍ക്ക്‌: കേരള എന്‍ജിനിയേഴ്‌സ്‌ അസോസിയേഷന്റെ (കീന്‍) പത്താംവാര്‍ഷിക കിക്ക്‌ ഓഫ്‌ മന്ത്രി കെ.കെ.ഷൈലജ പദ്‌മശ്രീ സോമസുന്ദരനു ആദ്യടിക്കറ്റ്‌ നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ പ്രാഥമിക ആരോഗ്യമേഖലയ്‌ക്കു അമേരിക്കന്‍ മലയാളി എന്‍ജിനിയേഴ്‌സിനു അനേകം സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നു കേരളം അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഗവ.കോളജുകളില്‍ പഠിച്ച്‌ ഇവിടെ എത്തിയവര്‍ മികച്ചവരാകുന്നുണ്ട്‌. ലോകപ്രസിദ്ധ എന്‍ജിനിയേഴ്‌സ്‌ വരെ കേരളത്തില്‍നിന്നു വന്നവരിലുണ്ട്‌. നാടിനും കൂടി അവരുടെ വിജയങ്ങള്‍ പങ്കുവയ്‌ക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. കീന്‍ കേരളത്തെ മറന്നിട്ടില്ലെന്നും കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ 110 എന്‍ജിനിയറിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പും അതോടൊപ്പം ഉപദേശങ്ങളും നല്‍കുന്നുണ്ടെന്നു യോഗത്തില്‍ ്‌പ്രസിഡന്റ്‌ കോശി ജോര്‍ജ്‌ പറഞ്ഞു. ലോകപ്രസിദ്ധ ഐഐറ്റിയില്‍ പഠിച്ച വിദ്യാര്‍ഥിക്കും കീന്‍ സ്‌കോളര്‍ഷിപ്പു നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ മലയാളി എന്‍ജിനിയറിങ്‌ അസോസിയേഷനും കൂട്ടുചേര്‍ന്ന്‌ വലിയൊരു കൂട്ടായ്‌മയ്‌ക്കുള്ള ചര്‍ച്ചകളിലാണ്‌ കീന്‍ എന്ന്‌ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ അലക്‌സ്‌ യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 20നു ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും കീനിന്റെ കൈത്താങ്ങ്‌ എത്തിക്കുമെന്നു ആഘോഷക്കമ്മിറ്റിയുടെ കോ-ചെയ്‌ര്‍ ഫീലിപ്പോസ്‌ ഫിലിപ്പ്‌ വ്യക്തമാക്കി. വനിതാ കമ്മിഷനംഗം ഷാഹിദ കമാല്‍ യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി റെജിമോന്‍ ഏബ്രഹാം, ജോയിന്റ്‌ ട്രഷറര്‍ ദീപു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂജേഴ്‌സിയില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ മുന്‍ പ്രസിഡന്റുമാരായ ജെയ്‌സണ്‍ അലക്‌സ്‌, ഫിലിപ്പോസ്‌ ഫിലിപ്പ്‌, പ്രീത നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ്‌ കോശി പ്രകാശും എല്ലാ എന്‍ജിനിയര്‍മാരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എക്‌സി. കമ്മിറ്റിയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റിക്കുവേണ്ടി ചെയര്‍മാന്‍ ബെന്നികുര്യനും അറിയിച്ചു. നീന സുധീറും മാലിനി നായരും സാംസ്‌കാരിക പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ഷാജി കുര്യാക്കോസ്‌, നോബിള്‍ വര്‍ഗീസ്‌, അജിത്‌ ചിറയില്‍ എന്നിവര്‍ കീന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കെ.ജെ.ഗ്രിഗറി, ജയിന്‍ അലക്‌സാണ്ടര്‍, എല്‍ദോ പോള്‍, മനോജ്‌ ജോണ്‍, ലിസി ഫിലിപ്പ്‌, റോയി തരകന്‍, ഗീവര്‍ഗീസ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിയാറ്റിലിലെ പ്രമുഖ വ്യവസായി ജോണ്‍ ടൈറ്റസിനെ ആദരിക്കുമെന്നു ചെയര്‍മാന്‍ ജോണ്‍ അലക്‌സ്‌ അറിയിച്ചു. ന്യൂജേഴ്‌സിയിലെ സ്‌പ്രിംഗ്‌ളര്‍ കമ്പനി സിഇഒ രാജി തോമസ്‌ ആയിരിക്കും കീനോട്ട്‌ സ്‌പീക്കര്‍. ആഘോഷങ്ങളടോനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ്‌ സോവനീയറിലേക്കു പരസ്യങ്ങള്‍ ക്ഷണിക്കുന്നതായി ബെന്നി കുര്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.keanusa.org
Prakash Koshy (914 450 0884) , Shaji Kuriakose (845 642 2060) , Rajimon Abraham (908 240 3780), Neena Sudhir (732 789 8262) , Benny Kurian (201 951 6901 ), Jaison Alex (914 645 9899 ), Preetha Nambiar (201 699 2321 ), Philipose Philip (845 642 2060 ).