Breaking News

Trending right now:
Description
 
Jul 17, 2018

പുതിയ നേതൃത്വവുമായി ഫൊക്കാന

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ജൂലൈ ആറിനു നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ 2018-2020ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തതായി ഫൊക്കാന ഇലക്ഷന്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സനും മുന്‍ പ്രസിഡന്റുമായ കമാണ്ടര്‍ ജോര്‍ജ്‌ കൊരുത്‌, കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിച്ച ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, മുന്‍ പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‍ എന്നിവര്‍ അറിയിച്ചു. ഫൊക്കാന സമാപനസമ്മേളനത്തില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞചെയ്‌തു അധികാരമേറ്റു. ഭാരവാഹികള്‍: മാധവന്‍ ബി.നായര്‍ (പ്രസിഡന്റ്‌), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (എക്‌സി. വൈസ്‌പ്രസിഡന്റ്‌), എബ്രഹാം കളത്തില്‍ (വൈസ്‌ പ്രസിഡന്റ്‌), ടോമി കോക്കാട്ട്‌ (ജനറല്‍ സെക്രട്ടറി),ഡോ.സുജ കെ.ജോസ്‌ (അസോ.ജനറല്‍ സെക്രട്ടറി), വിജി എസ്‌.നായര്‍ (അസി.അസോ.ജനറല്‍ സെക്രട്ടറി), സജിമോന്‍ ആന്റണി (ട്രഷറര്‍), പ്രവീണ്‍ തോമസ്‌ (അസോ.ട്രഷറര്‍), ഷീല ജോസഫ്‌ (അസി. അസോ. ട്രഷറര്‍), ലൈസി അലക്‌സ്‌ (വിമന്‍സ്‌ ഫോറം ചെയര്‍പഴ്‌സണ്‍).

കമ്മിറ്റി മെമ്പര്‍: അലക്‌സ്‌ ഏബ്രഹാം, അപ്പുക്കുട്ടന്‍പിള്ള, ബോബന്‍ തോട്ടം, ദേവസി പാലാട്ടി, ജോസഫ്‌ കുന്നേല്‍, ജോയി ഇട്ടന്‍, മാത്യു ഉമ്മന്‍, രാജീവ്‌ കുമാരന്‍, രാജമ്മ നായര്‍, സജി എം.പോത്തന്‍, പി.കെ.സോമരാജന്‍, വര്‍ഗീസ്‌ തോമസ്‌, സണ്ണി ജോസഫ്‌. യൂത്ത്‌ കമ്മിറ്റി മെമ്പര്‍: ഗണേഷ്‌ എസ്‌.ഭട്ട്‌, സ്റ്റാന്‍ലി എത്‌നിക്കല്‍, റ്റീന കള്ളകാവുങ്കല്‍, നിബിന്‍ പി.ജോസ്‌. ട്രസ്‌റ്റി ബോര്‍ഡ്‌ മെമ്പര്‍ (നാലുവര്‍ഷം): ബെന്‍ പോള്‍, ഡോ.മാമ്മന്‍ സി.ജേക്കബ്‌, ഡോ. മാത്യു വര്‍ഗീസ്‌ (രണ്ടുവര്‍ഷം). യൂത്ത്‌ മെമ്പര്‍: അലോഷ്‌ ടി.അലക്‌സ്‌ (നാലുവര്‍ഷം). ട്രസ്‌റ്റി ബോര്‍ഡില്‍ തുടരുന്ന മെമ്പര്‍മാര്‍: ജോണ്‍ പി.ജോണ്‍, വിനോദ്‌ കെയര്‍ക്‌, കുര്യന്‍ പ്രക്കാനം. പുതിയ അംഗങ്ങള്‍: മുന്‍പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌. റീജനല്‍ വൈസ്‌ പ്രസിഡന്റുമാര്‍: ബിജു ജോസ്‌ (റീജിയന്‍-1), ശബരിനാഥ്‌ (റീജിയന്‍-2), എല്‍ഡോ പോള്‍ (റീജിയന്‍-3), രെഞ്ചു ജോര്‍ജ്‌ (റീജിയന്‍-4), ജോര്‍ജ്‌ കല്ലോലിക്കല്‍ (റീജിയന്‍-5), ഗീതാ ജോര്‍ജ്‌ (റീജിയന്‍-6), ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌ (റീജിയന്‍-7), രഞ്‌ജിത്‌ പിള്ള ((റീജിയന്‍-8), ബൈജുമോന്‍ ജോര്‍ജ്‌ (റീജിയന്‍-9). ഓഡിറ്റര്‍: ചാക്കോ കുര്യന്‍.