Breaking News

Trending right now:
Description
 
Jul 16, 2018

200 അടി താഴ്‌ചയുള്ള കൊക്കയില്‍പെട്ട യുവതിയെ രക്ഷിച്ചത്‌ ഏഴുദിവസത്തിനുശേഷം

image കാലിഫോര്‍ണിയയിലെ തീരദേശ ഹൈവേയില്‍ കാറുമായി ഇരുന്നൂറടി താഴ്‌ചയുള്ള കൊക്കയിലേക്ക്‌ പതിച്ച യുവതിയെ ഏഴുദിവസത്തിനുശേഷം രക്ഷപ്പെടുത്തി. പോര്‍ട്ട്‌ ലാന്‍ഡ്‌ സ്വദേശിനിയായ ആന്‍ജല ഫെര്‍ണാണ്ടസിനെയാണ്‌ (23) രക്ഷപ്പെടുത്തിയത്‌. ലോസ്‌ ആഞ്ചലസ്‌ കൗണ്ടിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക്‌ കാര്‍ ഓടിച്ചുപോകുമ്പോള്‍ റോഡില്‍കണ്ട മൃഗത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. കഴിഞ്ഞ ആറിനായിരുന്നു സംഭവം. ആന്‍ജലയെ കാണാതായതോടെ തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ബിഗ്‌സുര്‍ മേഖലയില്‍ മലക്കയറ്റവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്‌ കടലിനോടു ചേര്‍ന്നുള്ള കൊക്കയില്‍ കാറും ആന്‍ജലയേയും കണ്ടത്‌. രക്ഷപ്പെടുത്തിയ ആന്‍ജലയെ ഹെലികോപ്‌റ്ററിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആന്‍ജല അപകടഘട്ടം തരണം ചെയ്‌തു. കാറിന്റെ റേഡിയേറ്ററിലെ വെള്ളംകുടിച്ചാണ്‌ ജീവന്‍ നിലനിര്‍ത്തിയതെന്ന്‌ ആന്‍ജല പിന്നീട്‌ വ്യക്തമാക്കി.