Breaking News

Trending right now:
Description
 
Jul 16, 2018

ധനകാര്യസ്ഥാപന ഉടമയെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ്‌ അറസ്‌റ്റില്‍

image ആവശ്യപ്പെട്ട 75000 രൂപ തരാത്തതിന്റെ വിരോധത്തെ തുടര്‍ന്ന്‌ ധനകാര്യസ്ഥാപന ഉടമയെ പട്ടാപ്പകല്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊന്ന കേസിലെ പ്രതി ആലപ്പുഴ വള്ളിക്കുന്ന കടുവിനാല്‍ സുരേഷ്‌ ഭവനില്‍ സുമേഷ്‌ കുമാറിനെ (40) താമരശേരി പൊലീസ്‌ അറസ്റ്റു ചെയ്‌തു. താമരശേരിയിലെ കൈതപ്പായില്‍ മലബാര്‍ ഫിനാന്‍സിയേഴ്‌സ്‌ ഉടമ പുതുപ്പാടി കുപ്പായക്കോട്‌ എളവക്കുന്നേല്‍ പി.ടി.കുരുവിളയാണ്‌ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്‌. കോണ്‍ട്രാക്ടറായിരുന്നു സുമേഷ്‌ കുമാര്‍. നേരത്തെ ഇവിടെ സ്വര്‍ണം പണയംവച്ചിരുന്നു. ഈ പരിചയംവച്ച്‌ രണ്ടുലക്ഷംരൂപയുടെ വായ്‌പ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ഒമ്പതിന്‌ സ്ഥാപനത്തില്‍ എത്തി. മൂന്നുതവണ ഇതേ ആവശ്യം ഉന്നയിച്ചു എത്തി വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. കഴിഞ്ഞദിവസം വീണ്ടും 75000 രൂപയെങ്കിലും വായ്‌പതരണമെന്നു ആവശ്യപ്പെട്ടിട്ടും ഉടമ വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ സുമേഷ്‌ കുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കുരുവിളയുടെ ശരീരത്തിലൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മുംബൈയിലേക്ക്‌ കടക്കാനുള്ള തയാറെടുപ്പിനിടെയാണ്‌ സുമേഷ്‌ കുമാര്‍ അറസ്റ്റിലായത്‌.