Breaking News

Trending right now:
Description
 
Jul 16, 2018

ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനെതിരെ ഹര്‍ജി

image വിവാദമുയര്‍ത്തിയ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരില്‍ അടുത്തമാസം 14ന്‌ നേരിട്ട്‌ കോടതിയില്‍ ഹാജരാകണമെന്നു കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ ശശി തരൂരിന്‌ കോല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന്‌ കാട്ടി അഭിഭാഷകനായ സുമീത്‌ ചൗധരി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ നടപടി. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആക്കി മാറ്റുമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത്‌ പ്രസംഗിച്ചിരുന്നു. ഇതേ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു ഫേസ്‌ബുക്ക്‌ പോസ്‌റ്റും പിന്നീട്‌ ഇട്ടു. സംഭവം വിവാദമായതോടെ താന്‍ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്രതത്വങ്ങളില്‍ അധിഷ്‌ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ്‌ പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്‌ത ഇന്ത്യയാകില്ല എന്നതായിരുന്നു തരൂരിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ ഉള്ളടക്കം.