Breaking News

Trending right now:
Description
 
Jul 16, 2018

രണ്ടുകുട്ടികളുടെ അമ്മയെ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയശേഷം തീ കൊളുത്തികൊന്നു

image ഉത്തര്‍പ്രദേശിലെ സംഭാലില്‍ രണ്ടുകുട്ടികളുടെ അമ്മയായ യുവതിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയശേഷം സമീപത്തെ ക്ഷേത്രത്തിലെത്തിച്ചു തീ കൊളുത്തി കൊന്നു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവം നാടിനെ നടുക്കി. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ്‌ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടുകുട്ടികള്‍ക്കൊപ്പം ഉറങ്ങുമ്പോഴാണ്‌ വീടിന്റെ വാതില്‍തകര്‍ത്ത്‌ സംഘം അകത്തുകയറിയത്‌. തുടര്‍ന്നായിരുന്നു ക്രൂരമായ പീഡനം. കൂട്ടമാനഭംഗത്തിനുശേഷം അക്രമികള്‍ സ്ഥലംവിട്ടപ്പോള്‍ ഭര്‍ത്താവിനെയും സഹോദരനെയും ഇക്കാര്യങ്ങള്‍ യുവതി അറിയിച്ചു. സഹായത്തിനായി 100ല്‍ പൊലീസിനെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുംമുമ്പ്‌ അക്രമികള്‍ തിരികെയെത്തി യുവതിയെ വലിച്ചിഴച്ചു ക്ഷേത്രത്തിലെത്തിച്ചു തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.