Breaking News

Trending right now:
Description
 
Jul 16, 2018

സര്‍ക്കാരിനെ നയിക്കാന്‍ ബുദ്ധിമുട്ട്‌; കുമാരസ്വാമി വിതുമ്പി

image കര്‍ണാടകത്തിലെ ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ നയിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നു മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. കര്‍ണാടകയിലെ ശേഷാദ്രി പുരത്ത്‌ ജനതാദള്‍ എസ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്‌. ഈ പദവി ഒട്ടും സന്തോഷം തരുന്നില്ല. കാളകൂട വിഷം കഴിച്ച മഹാദേവനു സമാനമാണ്‌ തന്റെ അവസ്ഥ. ഞാന്‍ മുഖ്യമന്ത്രി ആയതില്‍ നിങ്ങളെല്ലാം സന്തുഷ്ടരാണ്‌. പക്ഷേ, ഞാന്‍ സന്തുഷ്ടനല്ല. ജെഡിഎസിനു ഭൂരിപക്ഷം ലഭിക്കാനായി ജനം വോട്ട്‌ ചെയ്‌തില്ലെന്നതു ദുഖമുണ്ടാക്കുന്നുണ്ട്‌. ഏതുനിമിഷവും ഞാന്‍ പടിയിറങ്ങുമെന്നും കുമാരസ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ രംഗത്തുവന്നതോടെ ജെഡിഎസ്‌ വക്താവ്‌ ഡാനിഷ്‌ അലി പ്രസ്‌താവന നടത്തി. സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്‌ക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.