Breaking News

Trending right now:
Description
 
Jul 16, 2018

ലൂക്കാ മോഡ്രിച്ച്‌ ലോകകപ്പിന്റെ താരം

image ലോകകപ്പിലെ മികച്ച കളിക്കാരനു ലഭിക്കുന്ന സ്വര്‍ണ്ണപന്ത്‌ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്‌ സ്വന്തമാക്കി. റൊണാള്‍ഡോ, ഒലിവര്‍ ഖാന്‍, സിനദിന്‍ സിദാന്‍, ഡീഗോ ഫോര്‍ലാന്‍, ലയണല്‍ മെസി എന്നിവരുടെ പട്ടികയിലേക്കാണ്‌ ലോക്കാ മോഡ്രിച്ചും ഇടം നേടിയത്‌. ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌ നായകനും മധ്യനിരയില്‍ കളിമെനയുന്ന ആളുമായ മോഡ്രിച്ചായിരുന്നു. ഈ ടൂര്‍ണമെന്റ്‌ മോഡ്രിച്ച്‌ മികച്ചതാക്കുകയും ചെയ്‌തു. രണ്ടു ഗോള്‍ നേടുകയും ഒരുഗോളിന്‌ അസിസ്സ്‌ ചെയ്യുകയും ചെയ്‌തു. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച മിഡ്‌ഫീല്‍ഡ്‌ ജനറലാണ്‌ മോഡ്രിച്ച്‌. ക്രൊയേഷ്യയുടെ പടിഞ്ഞാറേ അറ്റത്ത്‌ അഡ്രിയാറ്റിക്‌ കടലിന്റെ തീരത്തുള്ള സദര്‍ എന്ന പട്ടണത്തിലാണ്‌ ജനനം. ക്രൊയേഷ്യന്‍ സ്വാതന്ത്ര്യസമരകാലത്ത്‌ ഹോട്ടലുകളിലായിരുന്നു മോഡ്രിച്ചിന്റെയും കുടുംബത്തിന്റെയും താമസം. സ്‌പാനിഷ്‌ ക്ലബിനൊപ്പം മൂന്നു ചാംപ്യന്‍സ്‌ ലീഗ്‌ കിരീടങ്ങള്‍ മോഡ്രിച്ച്‌ സ്വന്തമാക്കിയിട്ടുണ്ട്‌.