Breaking News

Trending right now:
Description
 
Jul 16, 2018

ക്രോയേഷ്യക്ക്‌ പരാജയം; ഫ്രാന്‍സിന്‌ ലോക കപ്പ്‌

image റഷ്യയിലെ ലുഷ്‌നിക്‌ സ്റ്റേഡിയത്തിനെ പ്രകമ്പം കൊള്ളിച്ച കലാശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ്‌ ലോകകപ്പില്‍ മുത്തമിട്ടു. ക്രൊയേഷ്യ അവസാനനിമിഷംവരെ പൊരുതിയാണ്‌ തോല്‍വി സമ്മതിച്ചത്‌. രണ്ടിനെതിരെ നാലു ഗോളുകള്‍ നേടിയാണ്‌ ഹ്യൂഗോ ലോറന്റെ ഫ്രഞ്ച്‌ പട കപ്പുയര്‍ത്തിയത്‌. ഫ്രാന്‍സിന്റെ രണ്ടാം ലോക കിരീട നേട്ടമാണിത്‌. 1998ല്‍ സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ആദ്യ കിരീടം. ഗ്രീസ്‌മാന്‍, പോഗ്‌ബ, എംബാപ്പെ എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടി. ഫ്രാന്‍സിന്റെ മറ്റൊരു ഗോള്‍ മന്‍സൂക്കിച്ച്‌ വഴങ്ങിയ സെല്‍ഫ്‌ ഗോളായിരുന്നു. ലോകകപ്പ്‌ ഫൈനല്‍ ചരിത്രത്തിലെ ആദ്യമായാണ്‌ സെല്‍ഫ്‌ ഗോള്‍. പെരിസിച്ച്‌, മന്‍സൂക്കിച്ച്‌ എന്നിവരാണ്‌ ക്രോയേഷ്യക്ക്‌ ഗോള്‍ നേടിക്കൊടുത്തത്‌. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ക്രൊയേഷ്യയുടെ ലുക്ക മോഡ്രിച്ചിന്‌ ലഭിച്ചു. ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയാണ്‌ മികച്ച യുവതാരം. കൂടുതല്‍ ഗോളിനുള്ള ഗോള്‍ഡന്‍ ബട്ട്‌ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ബല്‍ജിയത്തിന്റെ തിബോ കോര്‍ട്ടോയും സ്വന്തമാക്കി. പെലെ കഴിഞ്ഞാല്‍ ലോകകകപ്പ്‌ ഫൈനലില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞതാരമാണ്‌ എംബപെ. എംബപെയ്‌ക്ക്‌ 19 വയസാണ്‌ പ്രായം. 1958-ല്‍ ലോകകപ്പ്‌ ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്‌ക്ക്‌ 17 വയസായിരുന്നു പ്രായം.