Breaking News

Trending right now:
Description
 
Jul 14, 2018

ഡിഡിയില്‍ അവ എടുക്കുന്ന വ്യക്തിയുടെ പേര്‌ ഇനി വേണം

image ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌, ബാങ്കേഴ്‌സ്‌ ചെക്ക്‌, പേ ഓര്‍ഡര്‍ എന്നിവയില്‍ അവ എടുക്കുന്ന വ്യക്തിയുടെ പേരും കൂടി രേഖപ്പെടുത്തണമെന്നു റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശം. ഇപ്പോള്‍ ബാങ്കുകളില്‍നിന്ന്‌ ഡിഡി എടുക്കുമ്പോള്‍ ആര്‍ക്കാണോ അയയ്‌ക്കുന്നത്‌ ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരു മാത്രമേ രേഖപ്പെടുത്താറുള്ളൂ. ഇതിനാണ്‌ ഇനി മാറ്റംവരുന്നത്‌. സെപ്‌റ്റംബര്‍ 15 മുതല്‍ ബാങ്കുകള്‍ ഇവ നടപ്പാക്കണമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. കള്ളപ്പണത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ്‌ പുതിയ നിര്‍ദേശം. ഡിഡി എടുക്കുന്ന വ്യക്തിയുടെ കെവൈസി വിവരങ്ങള്‍ ഇതോടെ കണ്ടുപിടിക്കപ്പെടും.