Breaking News

Trending right now:
Description
 
Jul 14, 2018

പീഡനക്കേസില്‍ അറസ്റ്റിലായ വൈദികനെ റിമാന്‍ഡ്‌ ചെയ്‌തു

image കുമ്പാസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചകേസില്‍ ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌ത ഓര്‍ത്തഡോക്‌സ്‌ സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികന്‍ ജോണ്‍സണ്‍ വി.മാത്യുവിനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. കോഴഞ്ചേരിയിലെ തെക്കേമന വീടിനു സമീപത്തുനിന്നു വെള്ളിയാഴ്‌ചയാണ്‌ അറസ്റ്റുചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിക്കുന്നരീതിയില്‍ പെരുമാറിയെന്നാണ്‌ ഫാ.ജോണ്‍സണ്‍ വി.മാത്യുവിനെതിരെ പീഡനത്തിന്‌ ഇരയായ വീട്ടമ്മ മൊഴിനല്‍കിയിട്ടുള്ളത്‌. ചോദ്യം ചെയ്യലിനു വിധേയമാക്കുകയും തെളിവെടുപ്പ്‌ നടത്തുകയും ചെയ്‌തു. മെഡിക്കല്‍ പരിശോധന നടത്തിയശേഷമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. കഴിഞ്ഞദിവസം മറ്റൊരു വൈദികനെ അറസ്‌റ്റു ചെയ്‌തിരുന്നു. കേസില്‍പെട്ട മറ്റുരണ്ടു വൈദികര്‍ ഒളിവിലാണ്‌.