Breaking News

Trending right now:
Description
 
Jul 14, 2018

ടാല്‍ക്കം പൗഡര്‍ കാന്‍സറിനു കാരണമായി: 32000 കോടി നഷ്ടപരിഹാരം

image ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ മൂലം അണ്ഡാശയ അര്‍ബുദം ബാധിച്ചതായ പരാതിയില്‍ യുഎസ്‌ മിസോറിയില്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32,000 കോടിരൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. 22 സ്‌ത്രീകള്‍ നല്‍കിയ കേസിലാണ്‌ വിധി. പൗഡറില്‍ കാന്‍സര്‍ വരുത്തുന്ന ആസ്‌ബെസ്റ്റോസ്‌ അടങ്ങിയിട്ടുണ്ടെന്ന പരാതിയുമായി രോഗബാധിതരായ 9000 സ്‌ത്രീകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 22 സ്‌ത്രീകളില്‍ ആറുപേര്‍ അര്‍ബുദംബാധിച്ചു മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ടാല്‍ക്കം പൗഡറിന്റെ അസംസ്‌കൃത വസ്‌തുവില്‍ ആസ്‌ബെസ്റ്റോസ്‌ ഉണ്ടെന്നും അതു അര്‍ബുദത്തിന്‌ ഇടയാക്കുമെന്നു തെളിയിക്കപ്പെട്ടതാണെന്നുമാണെന്ന്‌ പരാതിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ്‌ കമ്പനിയുടെ തീരുമാനം. കമ്പനിയുടെ പൗഡറില്‍ ആസ്‌ബസ്റ്റോസ്‌ ഇല്ല. പൗഡര്‍ അര്‍ബുദമുണ്ടാക്കില്ല-കമ്പനി വക്താവ്‌ ചൂണ്ടിക്കാട്ടി.