Breaking News

Trending right now:
Description
 
Jul 14, 2018

ബ്രിട്ടന്‍ സന്ദര്‍ശിക്കാനെത്തിയ ട്രംപിനെതിരെ പ്രതിഷേധ റാലികള്‍

image ബ്രിട്ടനില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്‌ എത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ എങ്ങും പ്രതിഷേധം. ലണ്ടന്‍ അടക്കം ബ്രിട്ടനിലെ പ്രധാനനഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ആയിരങ്ങളാണ്‌ റാലികളില്‍ പങ്കെടുത്തത്‌. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ്‌ പ്രതിഷേധത്തിനു കാരണം. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റന്‍ ട്രംപ്‌ ബേബി ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിയപ്രതിഷേധക്കാര്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ സ്‌ക്വയറില്‍ ആറടി ഉയരമുള്ള കോമാളി ബലൂണും ഉയര്‍ത്തി. പ്രധാനമന്ത്രി തെരേസ മേയ്‌ക്കും ലണ്ടന്‍ മേയര്‍ സാദിഖ്‌ ഖാനുമെതിരെ നയതന്ത്രമര്യാദകള്‍ പാലിക്കാതെ ട്രംപ്‌ നടത്തിയ പരാമര്‍ശങ്ങളും ട്രംപിനെതിരെയുള്ള വികാരമായി മാറി. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ സാദിഖ്‌ ഖാന്‍ നിലപാട്‌ എടുത്തിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ച ട്രംപ്‌ ലണ്ടനില്‍ വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളും അക്രമസംഭവങ്ങളും തടയുന്നതില്‍ മേയര്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചിരുന്നു.