Breaking News

Trending right now:
Description
 
Jul 14, 2018

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ ഹരിയാന മുഖ്യമന്ത്രി

image ഹരിയാനയില്‍ മാനഭംഗക്കേസിലും സ്‌ത്രീകളെ ഉപദ്രവിച്ച കേസിലും ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുമെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. പീഡനക്കേസുകളില്‍ വിചാരണ കഴിയുംവരെ ഡ്രൈവിങ്‌ ലൈസന്‍സ്‌ സസ്‌പെന്‍ഡുചെയ്യും. ശിക്ഷിക്കപ്പെട്ടാലാണ്‌ ലൈസന്‍സ്‌ ദദ്ദാക്കുന്നത്‌. വിചാരണക്കാലത്തു റേഷന്‍ ഒഴികെ സര്‍ക്കാരില്‍നിന്ന്‌ ഒരു ആനുകൂല്യവും ലഭിക്കില്ല. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ പെന്‍ഷനുകള്‍ അടക്കം എല്ലാ ആനുകൂല്യങ്ങളും സ്ഥിരമായി റദ്ദാക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഒമ്പതു മുതല്‍ 12വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കു സ്വയരക്ഷയ്‌ക്കു കായിക പരിശീലനം നല്‍കും. പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ അല്ലാതെ സ്വന്തമായി അഭിഭാഷകനെ നിയോഗിക്കണമെങ്കില്‍ 22,000 രൂപയുടെ സഹായം അനുവദിക്കും. മാനഭംഗക്കേസുകളില്‍ ഒരുമാസത്തിനകവും സ്‌ത്രീകളെ ശല്യം ചെയ്യുന്ന കേസുകളില്‍ 15 ദിവസത്തിനകവും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.