Breaking News

Trending right now:
Description
 
Jul 13, 2018

പീഡനക്കേസ്‌: മൂന്നാംപ്രതിയായ വൈദികനും അറസ്റ്റില്‍

image കുമ്പസാര രഹസ്യം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മൂന്നാംപ്രതിയായ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു വൈദികനും കൂടി അറസ്‌റ്റില്‍. ഫാ.ജോണ്‍സണ്‍ വി. മാത്യുവിനെയാണ്‌ തിരുവല്ലയില്‍നിന്നു അന്വേഷണസംഘം കസ്‌റ്റഡിയില്‍ എടുത്തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസാണ്‌ ചുമത്തിയിരിക്കുന്നത്‌. ഫാ.ജോണ്‍സണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. കേസിലെ രണ്ടാംപ്രതി ജോബ്‌ മാത്യുവിനെ വ്യാഴാഴ്‌ച അറസ്‌റ്റു ചെയ്‌തിരുന്നു. ഇദ്ദേഹത്തെ 15ദിവസത്തേക്ക്‌ തിരുവല്ല കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഒന്നാംപ്രതി ഫാ.ഏബ്രഹാം വര്‍ഗീസിനായി അദ്ദേഹത്തിന്റെ കുന്നന്താനത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച്‌ സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഫാ.ഏബ്രഹാം വര്‍ഗീസും മൂന്നാംപ്രതി ഫാ.ജെയ്‌സ്‌ കെ.ജോര്‍ജും ഇപ്പോഴും ഒളിവിലാണ്‌. ഫാ.ജോണ്‍സണ്‍ ഒഴികെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.