Breaking News

Trending right now:
Description
 
Jul 13, 2018

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്കു അനുമതിനല്‍കി

image മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനം സമയം അനുവദിച്ചു. ഈമാസം 19ന്‌ മുഖ്യമന്ത്രി അടക്കമുള്ള കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘവുമായി കൂടിക്കാഴ്‌ച അനുവദിച്ചതായി ്‌പ്രധാനമന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു. മുമ്പ്‌ നാലുതവണ പ്രധാനമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നിഷേധിച്ചത്‌ വിവാദമായിരുന്നു. നിലവില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്‌ മുഖ്യമന്ത്രി. അദ്ദേഹം 18നു തിരിച്ചെത്തും. പ്രധാനമന്ത്രിയുടെ ഓഫിസ്‌ അനുമതി നല്‍കിയതോടെ 19നുതന്നെ സര്‍വകക്ഷിസംഘം ഡല്‍ഹിക്കുപോകാനാണ്‌ സാധ്യത. റേഷന്‍ പ്രശ്‌നമടക്കം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകുമെന്നാണ്‌ സൂചന.