Breaking News

Trending right now:
Description
 
Jul 13, 2018

മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: മമത ബാനര്‍ജി

image മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റാഞ്ചിയിലെ നിര്‍മല്‍ഹൃദയ്‌ അഭയകേന്ദ്രത്തില്‍നിന്നു പിഞ്ചുകുട്ടിയെ പണത്തിനു വിറ്റുവെന്ന കുറ്റം ചുമത്തി കന്യാസ്‌ത്രിയെയും ജീവനക്കാരിയേയും കഴിഞ്ഞയാഴ്‌ച അറസ്റ്റ്‌ ചെയ്‌ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു മമത ബാനര്‍ജി. ഏതെങ്കിലും വ്യക്തി എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അതിന്റെ പേരില്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി എന്ന പ്രസ്ഥാനം മോശമാണെന്നു ബിജെപിക്കു പറയാന്‍ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയെ അപകീര്‍ത്തിപ്പെടുത്താനും കേന്ദ്രം ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. അതേസമയം റാഞ്ചി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജാര്‍ഖണ്ഡിലെ ശിശുക്ഷേമസമിതിക്കു മുഖ്യമന്ത്രി രഘുവര്‍ദാസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.