Breaking News

Trending right now:
Description
 
Jul 12, 2018

വാഹനാപകടത്തില്‍പ്പെട്ട യുവാക്കളുടെ സെല്‍ഫിയെടുക്കാന്‍തിരക്ക്‌; യുവാക്കള്‍ ചികിത്സകിട്ടാതെ മരിച്ചു

image രാജസ്ഥാനിലെ ബാര്‍മറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു രക്തംവാര്‍ന്നു റോഡില്‍കിടന്ന മൂന്നുയുവാക്കള്‍ ചികിത്സകിട്ടാതെ മരിച്ചു. അപകടസ്ഥലത്ത്‌ ഓടിയെത്തിയവരില്‍ ചിലര്‍ സെല്‍ഫിയെടുക്കാനാണ്‌ സമയം കണ്ടത്‌. മറ്റുചിലര്‍ കൂട്ടംകൂടിനിന്നതല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചില്ല. ഗുജറാത്തിലെ സിമിന്റ്‌ ഫാക്ടറിയിലെ കരാര്‍ തൊഴിലാളികളായ പര്‍മാനന്ദ്‌, ജമ്രരാം, ചന്ദ്രപ്രകാശ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സ്‌കൂള്‍ ബസ്‌ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍പെട്ടവര്‍ ഒന്നരമണിക്കൂറോളം വഴിയില്‍ കിടന്നു. പൊലീസ്‌ എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാക്കള്‍ മരിച്ചിരുന്നു. പെട്ടെന്നു എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമെന്നും രക്തംവാര്‍ന്നുപോയതാണ്‌ മരണകാരണമായതെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അപകടത്തിന്റെ സെല്‍ഫി വീഡിയോ വൈകാതെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്‌തു. 1.43 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അപകടത്തില്‍പ്പെട്ടവര്‍ അവസാനശ്വാസത്തിനായി പിടയുന്നത്‌ കാണാം. രക്ഷിക്കൂ എന്നു അവരിലൊരാള്‍ അപേക്ഷിക്കുന്നതും ചുറ്റും നില്‍ക്കുന്നവരുടെ സംസാരവും വീഡിയോയില്‍ കേള്‍ക്കാം.