
ഫുട്ബോള്കളിക്കാരായ 12 കുട്ടികളും കോച്ചും കുടുങ്ങിയ
തായ്ലന്ഡിലെ താം ലുവാങ് ഗുഹാസമുച്ചയം മ്യൂസിയമാക്കാന്‍ അധികൃതര്‍ക്ക് പദ്ധതി.
കുട്ടികളെയും കോച്ചിനെയും സുരക്ഷിതരായി പുറത്തെത്തിച്ചതിനു പിറ്റേദിവസമാണ്
തായ്ലന്ഡ് അധികൃതര്‍ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടവും വിശദമാക്കുന്ന മ്യൂസിയമാണ്
പദ്ധതിയിലുള്ളത്. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്ക് അകത്തും പുറത്തും
സംവിധാനങ്ങള്‍ ഒരുക്കുമെന്നു പ്രധാനമന്ത്രി പ്രയുത് ചാന്‍ഒച
വ്യക്തമാക്കിയിട്ടുണ്ട്. രണ്ടരആഴ്ച താം ലുവാങ് ഗുഹാമുഖമായിരുന്നു ലോകത്തിന്റെ
ശ്രദ്ധാകേന്ദ്രം. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസം വരുമാനം കൂട്ടുക എന്ന
ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നില്‍.