Breaking News

Trending right now:
Description
 
Jul 12, 2018

ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ 15ന്‌; ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും

image മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ 15ന്‌ രാത്രി 8.30ന്‌ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും. ഇന്നലെ രാത്രിയില്‍ നടന്ന സെമിഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ കീഴടക്കിയതോടെയാണ്‌ (2-1) ഫൈനലില്‍ പ്രവേശിച്ചത്‌. 28 വര്‍ഷത്തിനുശേഷം സെമിയിയല്‍ എത്തിയ ഇംഗ്ലണ്ട്‌ കളിസ്ഥലംവിട്ടത്‌ കണ്ണീരോടെയാണ്‌. ലോകകപ്പ്‌ ചരിത്രത്തില്‍ ക്രൊയേഷ്യ ഫൈനലില്‍ എത്തുന്നത്‌ ആദ്യമായാണ്‌. 1998ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനമായിരുന്നു. കഴിഞ്ഞദിവസം ബെല്‍ജിയത്തെ കീഴടക്കിയ ഫ്രാന്‍സ്‌ 12 വര്‍ഷത്തിനുശേഷമാണ്‌ വീണ്ടുമൊരു ലോകകപ്പ്‌ ഫൈനലിനു തയാറെടുക്കുന്നത്‌. ശനിയാഴ്‌ച രാത്രി 7.30ന്‌ മൂന്നാംസ്ഥാന മത്സരത്തില്‍ ബല്‍ജിയമാണ്‌ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.