Breaking News

Trending right now:
Description
 
Jul 12, 2018

താജ്‌മഹല്‍ സംരക്ഷിച്ചില്ലെങ്കില്‍ പൊളിച്ചുകളയൂ: സുപ്രീംകോടതി

image പൈതൃക സ്‌മരണയായ താജ്‌മഹിലിന്റെ സംരക്ഷണത്തില്‍ അലംഭാവംകാട്ടുന്ന കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സഞ്ചാരികളെ ആകര്‍ഷിച്ച്‌ വിദേശനാണ്യ വരുമാനം ഗണ്യമായി ഉയര്‍ത്താന്‍കഴിയുന്ന താജ്‌മല്‍ സംരക്ഷിക്കാത്തതുമൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്‌ സര്‍ക്കാരുകള്‍ക്കു ബോധ്യമുണ്ടോയെന്നു കോടതിചോദിച്ചു. താജ്‌മഹല്‍ സംരക്ഷിക്കുന്നതിനായി ഒരു ദര്‍ശന രേഖ ഉണ്ടാക്കുന്നതില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു കോടതി കുറ്റപ്പെടുത്തുകയും ചെയ്‌തു. ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്‌മഹല്‍ ഒന്നുകില്‍ സംരക്ഷിക്കുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ വേണമെന്നു കോടതി വ്യക്തമാക്കി. ഐഫെല്‍ ഗോപുരം സംരക്ഷിക്കാന്‍ ഫ്രഞ്ച്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതി എടുത്തുകാട്ടുകയും ചെയ്‌തു. താജ്‌മഹലിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റീസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപത്‌ ഗുപ്‌ത എന്നിവര്‍ അടങ്ങുന്ന ബെഞ്ച്‌ വിമര്‍ശനം നടത്തിയത്‌. ജൂലൈ 31 മുതല്‍ ദിവസവും താജ്‌ സംരക്ഷണം സംബന്ധിച്ച കേസ്‌ പരിഗണിക്കുമെന്നു കോടതി പറഞ്ഞു.