Breaking News

Trending right now:
Description
 
Jul 11, 2018

പെഷവാറില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ ചാവേര്‍ സ്‌ഫോടനം: 14 പേര്‍ കൊല്ലപ്പെട്ടു

image പാക്കിസ്ഥാനിലെ പെഷവാറില്‍ തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. പെഷവാറിലെ യാക്തൂത്‌ പ്രദേശത്ത്‌ അവാമി നാഷനല്‍ പാര്‍ട്ടി (എഎന്‍പി)തിരഞ്ഞെടുപ്പുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ എഎന്‍പിയുടെ നേതാവ്‌ ഹരോണ്‍ ബിലോര്‍ ആണ്‌ കൊല്ലപ്പെട്ടത്‌. ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജൂലൈ 25 നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായായിരുന്നു റാലി. സുരക്ഷാ ഭീഷണിയുണ്ടെന്നു പാക്കിസ്ഥാന്‍ സൈനിക വക്താവ്‌ മുന്നറിയിപ്പുനല്‍കിയതിനു തൊട്ടുപിന്നാലെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌റീക്ക്‌ ഇന്‍ താലിബാന്‍ പാക്കിസ്ഥാന്‍ ഏറ്റെടുത്തു.